Friday, January 20, 2012

വീട് വാടക എഗ്രിമെന്റ് പകര്‍പ്പ്



2011
നവംബര്‍    16 - )0 തിയ്യതി ________ താലൂക്ക് ________ ദേശത്ത്  "__________" എന്ന വീട്ടില്‍ താമസിക്കും __ വയസ്സ് _____________ എന്നവര്‍ ഒന്നാം നമ്പര്‍ കക്ഷിയായും_____________________________ എന്ന വീട്ടില്‍ താമസിക്കും __ വയസ്സ് _________________ എന്നയാള്‍ രണ്ടാം കക്ഷിയായും പരസ്പരം സമ്മതിചെഴുതിയ വാടക എഗ്രിമെന്റ്. 

നമ്മളില്‍ ഒന്നാം നമ്പര്‍ കാരിയുടെ കൈവശത്തിലും നടത്തിപ്പിലും ഉടമസ്ഥതയിലും നില്‍ക്കുന്നതും ഒന്നാം നമ്പര്‍ കാരിക്ക് പരിപൂര്‍ണ്ണ ക്രയ വിക്രിയ സ്വാതന്ത്രമുള്ളതും ________ വില്ലേജില്‍ ____________ പഞ്ചായത്തില്‍ ___________________________  നമ്പര്‍ വീട് ഇതൊന്നിച്ചു ചേര്‍ത്ത ലിസ്റ്റില്‍ പറയുന്ന വീട്ടു സാധനങ്ങള്‍ ഉള്‍പെടെ മാസം 16 ന് ________ രൂപ (_______ രൂപ) പ്രകാരം വാടക നിശ്ചയിച്ചും ഇന്നുമുതല്‍ __ മാസകാലത്തേക്ക് മാത്രം രണ്ടാം നമ്പര്‍കാരന്‍ താമസിക്കുന്നതിനു വേണ്ടി ഒന്നാം നമ്പര്‍ കാരിയോട് വാടകക്കായി ഏറ്റു വാങ്ങിയിരിക്കുന്നു. വാടകയുടെ ഉറപ്പിലേക്കായി  ________ /- (____________ രൂപ മാത്രം) അഡ്വാന്‍സ് ലഭിച്ചിരിക്കുന്നു. 

അതുകൊണ്ട് വാടക ഉറുപ്പിക _____ രൂപ ഓരോ ഇംഗ്ലീഷ് മാസവും  16 )0 തിയ്യതിക്കുള്ളിലായി രണ്ടാം നമ്പര്‍ കാരന്‍  ഒന്നാം നമ്പര്‍ കാരിക്ക് കൊടുക്കേണ്ടതാണെന്നും വാടക ബാക്കി നിര്‍ത്തുകയോ രണ്ടാം നമ്പരുകാരെന്റെ നോട്ടക്കുറവിനാല്‍‍ വീടിനോ വീട്ടു സാധനങ്ങള്‍ക്കൊ വല്ല കേടുപാടുകളും സംഭവിക്കുകയോ ചെയ്‌താല്‍ അതിനാല്‍  ഒന്നാം നമ്പര്‍കാരിക്കുണ്ടാകുന്ന സകല കഷ്ട നഷ്ടത്തിനും രണ്ടാം നമ്പര്‍കാരന്‍ ഉത്തരവാദിയായിരിക്ക്ന്നതും കാലാവധിക്കു ശേഷം വീട് ഒന്നാം നമ്പരുകാരിക്ക് തന്നെ ഒഴിഞ്ഞു കൊടുക്കേണ്ടതല്ലാതെ ഈ എഗ്രിമെന്റ് ബലതിന്മേല്‍ മറ്റാര്‍ക്കും കൈമാറാന്‍ രണ്ടാം നമ്പരു കാരന്‍ പാടില്ലാത്തതും കറന്റു, വെള്ളം മുതലായവയുടെ ചാര്‍ജ് വാടകക്കു പുറമേ രണ്ടാം നമ്പരുകാരന്‍ തന്നെ കൊടുക്കേണ്ടതാണെന്നും കിണറ്റില്‍ നിന്നും വെള്ളം എടുക്കുവാനുള്ള അധികാരം ഒന്നാം നമ്പര്‍കാരിക്ക് ഉണ്ടായിരിക്കുന്നതാണെന്നും നിശ്ചയിച്ചിരിക്കുന്നു. കൂടാതെ മേല്‍ പറഞ്ഞ വീടിന്റെ നമ്പരോ മറ്റു കാര്യങ്ങളോ ഉപയോഗിച്ച് റേഷന്‍ കാര്‍ഡ്‌, ഐ ഡി കാര്‍ഡ്‌ മുതലാവക്ക് യാതൊരു രേഖയും അനുവദിക്കുന്നതല്ല യെന്നും,  ഒന്നാം നമ്പര്‍കാരിയും രണ്ടാം നമ്പര്‍ കാരനും ചേര്‍ന്നു സമ്മതിച്ചിരിക്കുന്നു. 

എന്നാല്‍ മേല്‍ നിശ്ചയത്തിനു വിപരീതമായി നമ്മളില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ആയതിനു മറ്റേ കക്ഷിക്കുണ്ടാകുന്ന സകല നഷ്ടത്തിനും അങ്ങനെ വരുത്തിയ കക്ഷികളും അവരുടെ മറ്റു സ്വത്തുക്കളും മാത്രം ഉത്തരവാദിയായിരിക്കുമെന്നും നിശ്ചയിച്ചും സമ്മതിച്ചും താഴെ പേരെഴുതി ഒപ്പിടുന്ന സാക്ഷികള്‍ മുമ്പാകെ നമ്മള്‍ ഈ എഗ്രെമെന്റ്റ് ഒപ്പിടുന്നു
സാക്ഷികള്‍                                 _____________(പേര് )


1.


2.
                                                                                                          
_________________________(പേര് )


17 comments:

  1. ഇത് എത്ര രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ എഴുതണം ?

    ReplyDelete
  2. വീട് പണയമായിട്ടാണ് കൊടുക്കുന്നതെങ്കിൽ അതിനെ എഗ്രിമെന്റ് മോഡൽ തരാമോ.

    ReplyDelete
  3. സാർ,
    ഭൂമി ലീസ് എഗ്രിമെൻ്റ് റജിസ്റ്റർ ചെയ്യാൻ ഈ മാതൃക മതിയാകുമോ?.. പോരെങ്കിൽ മാതൃക ഒന്ന് അയച്ചാൽ തന്നാൽ നന്നായിരുന്നു.

    ReplyDelete
  4. ഇതിൽ ആരുടെ പേരിലാണ് മുദ്രപത്രം വാങ്ങേണ്ടത്

    ReplyDelete
  5. വാടക കൊടുത്ത് ഒരു മാസം താമസിക്കുന്നതാണൊ ? അതോ താമസിച്ച ഒരു മാസത്തിൻ്റെ വാടകയാണൊ നൽകേണ്ടത്

    ReplyDelete
  6. ഇത്രയും വിശദമായി എഴുതേണ്ടതുണ്ടോ.

    ReplyDelete
  7. കമൻറുകൾക്ക് മറുപടി തരിക

    ReplyDelete
  8. വീട്ടുവാടകചീട്ടിൽ സീലിൻ്റെ ആവശ്യം ഉണ്ടോ?

    ReplyDelete
  9. റേഷൻ കാർഡ് തിരുത്തലിന്റെ ആവശ്യത്തിനായി ഒരു വാടക ചീട്ട് വേണം അതിന്റെ മാതൃക തരാമോ

    ReplyDelete
  10. ഇതിൽ ആരുടെ പേരിൽ ആണ് മുദ്രപത്രം മേടിക്കുന്നത്

    ReplyDelete
  11. 11 മാസം കട വാടകക്ക് എടുത്തിട്ട് ആറു മാസം കഴിഞ്ഞു ഒഴിഞ്ഞു ബാക്കി കാശ് തരുമൊ

    ReplyDelete